Latest NewsNewsIndia

കമലഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം : അഭ്യൂഹങ്ങള്‍ക്ക് അവസാനമായി

 

ചെന്നൈ : നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലം വിട. തല്‍ക്കാലം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍, ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷനെന്ന് 63-ാം പിറന്നാള്‍ ദിനത്തില്‍ നടത്തിയ ചടങ്ങില്‍ കമല്‍ വ്യക്തമാക്കി.

ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

63-ാം ജന്മദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ കൂടി മനസ്സിലാക്കണം. അതിനായി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്. തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പദ്ധതിയുണ്ട്. വളന്റിയര്‍മാര്‍ എല്ലാ ജില്ലകളിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ധൃതിപ്പെടുന്നില്ല. ഇപ്പോള്‍ സാഹചര്യങ്ങളും മറ്റും പഠിക്കുകയാണ്. പാര്‍ട്ടിയുടെ പേരല്ല പ്രധാനമെന്നു കരുതുന്നു. പക്ഷേ അധികം വൈകാതെ പാര്‍ട്ടി പ്രഖ്യാപിക്കും. പിറന്നാള്‍ ആയതുകൊണ്ടുമാത്രമല്ല ഈ ദിവസം പ്രധാനപ്പെട്ടതാകുന്നത്. അതിലും പ്രധാനപ്പെട്ട മറ്റൊരുകാര്യം ചെയ്യാന്‍ ആരംഭിക്കുന്നതുകൊണ്ടാണ്- കമല്‍ഹാസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button