Latest NewsNewsIndia

മള്‍ട്ടി ആക്സില്‍ വാഹനങ്ങളടക്കം ഓടിച്ച് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരി

മള്‍ട്ടി ആക്സില്‍ വാഹനങ്ങളടക്കം 16 വാഹനങ്ങള്‍ ഓടിച്ച്‌ ഗോള്‍ഡല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഏഴുവയസുകാരി. മൈസുരു സ്വദേശികളായ താജുദ്ദീന്റെയും ഫാത്തിമയുടെയും മകളായ റിഫ തസ്കീനാണ് ആ കൊച്ചുമിടുക്കി. ഏഴാം മാസം മുതലാണ് റിഫ വാഹനങ്ങളുമായി ഇടപഴകാൻ തുടങ്ങുന്നത്. പിതാവ് ഡ്രൈവിംഗ് പരിശീലനത്തിന് പോകുമ്പോള്‍ അവളേയും കൂട്ടും. മൂന്നുവയസ്സുള്ളപ്പോള്‍ തന്നെ റിഫ വാഹനമോടിക്കാൻ പഠിച്ചു. കാര്‍, ട്രക്ക്, ടെമ്പോ തുടങ്ങി ഈ കുഞ്ഞിക്കൈകളില്‍ വഴങ്ങാത്ത വാഹനങ്ങളില്ല.

മോട്ടാര്‍ സൈക്കിളാണ് ആദ്യം പഠിച്ചത്. വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകാനാണ് റിഫയ്ക്ക് ആഗ്രഹം. മൈസുരു ബന്നിമണ്ഡപം ഗ്രൗണ്ടില്‍ വെച്ച്‌ കഴിഞ്ഞ ദിവസം രണ്ടുമണിക്കൂര്‍ നടത്തിയ പ്രകടനമാണ് റിഫയെ റെക്കോഡുടമയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button