KeralaLatest NewsNews

സോളാര്‍ കേസ്​: ലൈംഗിക പീഡനകേസുകള്‍ സംബന്ധിച്ച് നിയമോപദേശം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്​ നേതാക്കള്‍ക്കെതിരെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ലൈംഗിക പീഡന കേസുകള്‍ നിലനില്‍ക്കില്ലെന്ന്​ സര്‍ക്കാറിന്​ നിയമോപദേശം. ഇതുസംബന്ധിച്ച നിയമോപദേശം നല്‍കിയത് സുപ്രീംകോടതി മുന്‍ ജസ്​റ്റിസ്​ അരിജിത് പസായത്താണ്​​.

ശിവരാജന്‍ റിപ്പോര്‍ട്ടിൽ അഴിമതിക്കേസില്‍ തെളിയിക്കാവുന്ന വസ്​തുതകളുണ്ട്​. എന്നാല്‍ നേതാക്കാള്‍ പീഡിപ്പിച്ചെന്ന സരിത എസ്​ നായരുടെ പരാതികളില്‍ കേസെടുക്കാന്‍ കഴിയില്ല. പീഡിപ്പിക്കപ്പെട്ടുവെന്നും ലൈംഗിക സംതൃപ്​തി അഴിമതിയായി കണക്കാക്കാമെന്ന്​ റിപ്പോര്‍ട്ടില്‍ പറയുമ്പോഴും അതില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്​. പരസ്​പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ്​ നടന്നതെന്നുള്ള വാഖ്യാനവും വരാം. ഇത്​ എഫ്​.ഐ.ആര്‍ റദ്ദാക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും ജസ്​റ്റിസ്​ അരിജിത് പസായത്ത്​ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

കരുതലോടെ വേണം പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സ്​ത്രീ​പീഡനത്തില്‍ കേസെടുക്കാന്‍. അഴിമതിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍​ കേസ്​ രജിസ്​റ്റര്‍ ചെയ്യാം. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തിയ ശേഷം കേസെടുക്കാമെന്നും നിയമോപദേശമുണ്ട്​. ​​​

shortlink

Related Articles

Post Your Comments

Related Articles


Back to top button