KeralaLatest NewsNews

തോമസ് ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കോടതിയ്ക്ക് അറിയില്ല; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തോമസ് ചാണ്ടിയെ ചുമന്നതോടെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ വികൃത മുഖം വെളിവായെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗതാഗതമന്ത്രി തോമസ് ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഹൈക്കോടതി ചോദിക്കില്ലായിരുന്നുവെന്നും കുമ്മനം വ്യക്തമാക്കി.

ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ല. തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തനോ,പാര്‍ട്ടി നയത്തനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയന്‍ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. അത് കേരളീയര്‍ക്ക് മനസിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പിണറായി വിജയനും സി.പി.എമ്മും തെളിയിച്ചുവെന്നും കുമ്മനം ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button