Latest NewsNewsInternational

ബസ്​​ മറിഞ്ഞ്​ 27 മരണം

 
ലാഹോര്‍​: പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യയില്‍ ബസ്​ താഴ്​ചയിലേക്ക്​ മറിഞ്ഞ്​ 27 മരണം. 70 ഒാളം പേര്‍ക്ക്​ പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്​. കനത്ത മഞ്ഞുമൂലം ഇൗ റോഡ്​ രാത്രി 10 മണിക്ക്​ അടച്ചതിനാല്‍ ഡ്രൈവര്‍ ഗ്രാന്‍ഡ്​ ട്രക്ക്​ റോഡിലൂടെ ബസ്​ തിരിച്ചുവിടുകയായിരുന്നു.
 
കല്ലാര്‍ കഹാര്‍ ടൗണിന്​ സമീപമാണ്​ അപകടം നടന്നത്​. റായ്​വിന്ദിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന്​ പോകുന്നവരാണ്​ ബസിലുണ്ടായിരുന്നത്​. ഇവരെ റാവല്‍പിണ്ടിയിലെ ആശുപത്രിയിലേക്ക്​ മാറ്റി. ബുധനാഴ്​ച അര്‍ദ്ധരാത്രി കോഹത്തില്‍ നിന്നും റായ്​വിന്ദിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍ പെട്ടത്​.
 
ബസില്‍ നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിചയമില്ലാത്ത റോഡായതിനാലും അമിതവേഗതയില്‍ ആയിരുന്നതിനാലും ചരിവിലൂടെ കടന്നുപോകുമ്പോള്‍ ബസ്​ താഴേക്ക്​ പതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button