Latest NewsNewsGulf

1200 കോടീശ്വരന്മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സൗദി മരവിപ്പിച്ചു

സൗദി ഭരണകൂടം അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 1,200 ബാങ്ക് അക്കൗണ്ടുകള്‍ മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്.

ദേശീയ അഴിമതി വിരുദ്ധ സുപ്രീം കമ്മറ്റിയുടെ നടപടികള്‍ അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശമാണ്. മരവിപ്പിച്ചത് അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും ബാങ്ക് അക്കൗണ്ടുകളാണ്. അറസ്റ്റിലായവരുടെ ഉടമസ്ഥതയിലുളള കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.

മരവിപ്പിച്ചവയില്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയമുളള നിരവധിയാളുകളുടെ അക്കൗണ്ടുകളും ഉള്‍പ്പെടും. ഇനിയും മരവിപ്പിക്കേണ്ട അക്കൗണ്ട് ഉടമകളുടെ വിശദാംശം കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button