Latest NewsNewsIndia

ലാന്‍ഡിംഗിനിടെ അപകടം : വന്‍ വിമാന ദുരന്തം ഒഴിവായി

 

ന്യൂഡല്‍ഹി: വന്‍ വിമാന ദുരന്തം ഒഴിവായി. വിമാനത്തിന്റെ ലാന്‍ഡിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ത്തട്ടിയെങ്കിലും നേരിയ വ്യത്യാസത്തില്‍ അപകടമൊഴിവായി.

മധ്യപ്രദേശിലെ ജബല്‍പുരില്‍നിന്നെത്തിയ വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. സ്‌പൈസ്‌ജെറ്റിന്റെ എസ്ജി-2642 നമ്പര്‍ വിമാനമാണ് റണ്‍വേയില്‍ തട്ടിയത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. എന്നാല്‍, എത്ര യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍(ഡി.ജി.സി.എ) പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button