Latest NewsIndiaNews

“ടൈംസ് നൗ ചാനൽ ദേശ വിരുദ്ധ പ്രവർത്തനം നടത്തി”: ചാനലിനെതിരെ പരാതി നല്‍കി പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട് : ടൈംസ്‌ നൌ ചാനലിനെതിരെ പോപ്പുലര്‍ ഫ്രെണ്ട് പരാതി നല്‍കി. ” സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോർത്തി പ്രസിദ്ധീകരിച്ചു.” ഇത് കൊണ്ട് തന്നെ ടൈംസ് നൗ ചാനലിനെതിരേ ക്രിമിനില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസിൽ പരാതി നൽകിയത്.

ചാനലിനു പുറമേ, എഡിറ്റര്‍മാര്‍, റിപോര്‍ട്ടര്‍, അനുബന്ധ ജീവനക്കാര്‍, ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പര്‍വേസ് അഹമ്മദ് ന്യൂഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. 2017 ആഗസ്്റ്റ് 31ന് രാത്രി പത്തിന് സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ പരിപാടിയില്‍ മുതിര്‍ന്ന എഡിറ്റര്‍ ആനന്ദ് നരസിംഹന്‍ രേഖകളെ കുറിച്ച്‌ പറയുമ്പോൾ അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ സ്ക്രീനില്‍ കാണിക്കുന്നുണ്ടായിരുന്നു എന്നാണ് പരാതി.

കൂടുതല്‍ രഹസ്യ രേഖകള്‍ തന്റെ കൈവശമുള്ളതായി അവതാരകൻ വ്യക്തമാക്കുകയും ചെയ്തു. ഇതിനു പുറമേ, കേന്ദ്ര അഭ്യന്തരമന്ത്രാലയം എന്‍.ഐ.എയില്‍ നിന്നും പി.എഫ്.ഐയെ കുറിച്ചുള്ള റിപോര്‍ട്ട് തേടി, പി.എഫ്.ഐയെ കുറിച്ചുള്ള കേസിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന എന്‍.ഐ.എ രേഖകള്‍, പി.എഫ്.ഐയെ കുറിച്ചുള്ള എന്‍.ഐ.എ റിപോര്‍ട്ട് ലഭ്യമായി തുടങ്ങിയ വിവരങ്ങളും സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ഒന്നുകില്‍ ടൈംസ് നൗ ചാനല്‍ മോഷ്ടിക്കുകയോ അല്ലെങ്കില്‍, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ആരോ ടൈംസ് നൗവിന് ചോര്‍ത്തി നല്‍കുകയോ ചെയ്തിട്ടുണ്ടെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.ഇത് ദേശവിരുദ്ധമായ പ്രവൃത്തിയാണെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button