Latest NewsNewsGulf

സൗദി രാജകുമാരന്റെ ഹെലിക്കോപ്റ്റര്‍ അപകടമരണം: പ്രതികരണവുമായി സഹോദരന്‍

മനാമ•സൗദിയില്‍ ശനിയാഴ്ച നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി അപകടത്തില്‍ കൊല്ലപ്പെട്ട സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ സഹോദരന്‍ രംഗത്ത്.

അസിര്‍ പ്രവിശ്യയുടെ ഗവര്‍ണറായ മന്‍സൂര്‍ രാജകുമാരനും ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പടിഞ്ഞാറന്‍ നഗരമായ അബഹയിലെ തീരദേശ പദ്ധതികള്‍ വിലയിരുത്തുന്നതിനായാണ് പുറപ്പെട്ടത്. എന്നാല്‍ തിരികെ വീട്ടിലേക്ക് വരവേ ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ നിന്നും ആരും രക്ഷപെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു.
രാജകുമാരന്റെ മൃതദേഹം ചൊവ്വാഴ്ച ഖബറടക്കി.

അതേസമയം,അപകടം സംബന്ധിച്ച് ഒരു ഇസ്രായേലി മാധ്യമത്തില്‍ വന്ന വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. സൗദിയില്‍ നിരവധി രാജകുമാരന്മാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നും. ഇതൊരു അപകടമല്ല എന്നുമായിരുന്നു മാധ്യമ വാര്‍ത്ത‍. യാതൊരു തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നില്ല മാധ്യമ വാര്‍ത്ത‍.

മാധ്യമവാര്‍ത്തയെ മന്‍സൂര്‍ രാജകുമാരന്റെ സഹോദരന്‍ ഫയ്സല്‍ രാജകുമാരന്‍ ഒകാസ് പത്രത്തില്‍ നല്‍കിയ പ്രസ്താവനയില്‍ ശക്തമായി അപലപിച്ചു. സൗദി രാജകുമാരന്റെ രക്തസാക്ഷിത്വം അപകടല്ലെന്ന വാര്‍ത്ത‍ വ്യാജവും നീചമായ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെയുള്ള വൃത്തികെട്ട കളിയിലൂടെ സൗദി പൗരന്മാരെയും ലോകജനതയേയും വിഡ്ഢികളാക്കാമെന്ന് കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button