Latest NewsNewsSports

വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ് നെയ്മര്‍ : കാരണം ഇതാണ്

ലീലെ : വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ് ബ്രസീല്‍ താരം നെയ്മര്‍. പി.എസ്.ജി പരിശീലകന്‍ ഉനൈ എംറേയുമായും സ്ട്രൈക്കര്‍ എഡിസന്‍ കവാനിയുമായും തനിക്ക് ഒരു പ്രശ്നമില്ലെന്നും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു നെയ്മറിന്റെ അഭ്യര്‍ഥന. തന്നെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്ന അഭ്യര്‍ഥനയ്ക്കിടെയാണ് ബ്രസീല്‍ താരം കരഞ്ഞത്. ‘ഞാനെന്താണോ ചിന്തിക്കുന്നത് അതിനെക്കുറിച്ച്‌ എനിക്ക് പറയണം.

ഞാന്‍ ആരുടെ മുന്നിലും അഭിനയിക്കാറില്ല. എന്നെക്കുറിച്ചുള്ള ഈ തെറ്റായ വാര്‍ത്തകള്‍ ഞാനെങ്ങെനെ ഇഷ്ടപ്പെടാനാണ്? എന്റെ ക്ലബ്ബില്‍ എന്നെ അലട്ടുന്ന ഒരു പ്രശ്നവുമില്ല’-നെയ്മര്‍ വ്യക്തമാക്കി. ലില്ലിയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെയ്മറുടെ പ്രതികരണം.

സെപ്റ്റംബറില്‍ ലിയോണില്‍ നടന്ന മത്സരത്തില്‍ ഒരു പെനാല്‍റ്റിയെടുക്കുന്ന കാര്യത്തില്‍ നെയ്മറും കവാനിയും തമ്മില്‍ പ്രശ്നമുണ്ടായി എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ഞാനിവിടെ വന്നത് എന്നോട് വരാന്‍ പറഞ്ഞതിനാലാണ്. പാരീസില്‍ പി.എസ്.ജി ക്ലബ്ബില്‍ എല്ലാവരും നല്ല പിന്തുണ തരുന്നുണ്ട്. ഗ്രൗണ്ടില്‍ എപ്പോഴും മികച്ച കളി പുറത്തെടുക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം. എന്റെ പരിശീലകനുമായും സഹതാരമായ കവാനുയുമായും ഞാന്‍ പിണക്കത്തിലാണ് എന്ന രിതിയിലാണ് ആളുകള്‍ കഥകളുണ്ടാക്കുന്നത്. അതാണ് എന്നെ അലട്ടുന്നത്. അതൊന്നും സത്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button