Latest NewsNewsInternational

ഉത്തരകൊറിയയ്ക്ക് ഉടനടി മറുപടിയുമായി രാജ്യങ്ങൾ

ടോക്കിയോ: യുഎസും ജപ്പാനും ദക്ഷിണ കൊറിയയും ഉത്തരകൊറിയയ്ക്കെതിരെ യുദ്ധത്തിനു സജ്ജമാണെന്നു പരോക്ഷമായി വ്യക്തമാക്കി രംഗത്ത്. ജപ്പാൻ യുഎസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലിനെ അയച്ചുകൊണ്ടാണ് സാന്നിധ്യമറിയിക്കുന്നത്. യുഎസിനൊപ്പം ദക്ഷിണ കൊറിയൻ കപ്പലുകളും സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണ്.

അഭ്യാസത്തില്‍ ജപ്പാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായിരിക്കും പങ്കെടുക്കുയെന്നു നാവികസേന അറിയിച്ചു. രണ്ട് അകമ്പടിക്കപ്പലുകളും ഇതോടൊപ്പമുണ്ടാകും. ജാപ്പനീസ് കപ്പലുകൾ യുഎസിന്റെ മൂന്നു വിമാനവാഹിനിക്കപ്പലുകൾക്ക് ഒപ്പമായിരിക്കും സൈനികാഭ്യാസത്തിൽ പങ്കെടുക്കുക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് എന്നീ കപ്പലുകൾക്കൊപ്പം ഇസെ, ഇനാസുമ, മകിനാമി എന്നീ ജാപ്പനീസ് കപ്പലുകളാണ് അഭ്യാസത്തിനെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button