KeralaLatest NewsNews

സമ്പന്നയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിച്ചു, കോടിശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ആ യുവതിക്കൊപ്പം താമസം; ഒടുവിൽ യുവാവിന് സംഭവിച്ചതിങ്ങനെ

സമ്പന്നയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും കോടിശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ ആ യുവതിക്കൊപ്പം താമസം തുടങ്ങുകയും ചെയ്‌ത യുവാവിനെതിരെ പരാതി. പാല ഇടമറ്റം സ്വദേശിയായ യുവതി ഓണക്കൂര്‍ പരിയാരത്ത് ഇജോക്കെതിരെയാണ് പരാതി നൽകിയിയിരിക്കുന്നത്. തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചുവെന്നും ഈ ബന്ധം നിലനില്‍ക്കെ തന്നെയാണ് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും പരാതിയിൽ പറയുന്നു.

ആദ്യത്തെ ബന്ധം വേര്‍പ്പെടുത്തിയാണ് ഇയാള്‍ 37 പവനും അഞ്ചു ലക്ഷം രൂപയും സ്ത്രീധനമായി വാങ്ങി പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. ആദ്യ ബന്ധത്തിലെ 8 വയസുകാരിയെക്കുറിച്ചുള്ള അവകാശത്തര്‍ക്കം നിലനിൽക്കെയാണ് ഇയാൾ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. മൂന്നാമതു വിവാഹം ചെയ്തത് ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ ക്രിസ്റ്റിന റെബല്ലോയെയാണ്. പോലീസ് അന്വേഷണത്തില്‍ ഇജോ നാട്ടില്‍ നിന്നു മുങ്ങിയതായി കണ്ടെത്തി.ഇജോ ഫോര്‍ട്ട് കൊച്ചിയിലെ താമസസ്ഥലത്ത് ഉണ്ട് എന്ന് വിവരം പോലീസിനു കൈമാറിട്ടും പിടികൂടുന്നതില്‍ പോലീസ് താല്‍പ്പര്യം കാണിച്ചില്ല എന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button