Latest NewsNewsIndia

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ വഴിയുള്ള ഭീകര വാദം നിരീക്ഷിക്കാൻ പ്രത്യേക വിഭാഗം

ന്യൂഡൽഹി: ഭീകരവാദവും വർഗീയതയും പരത്തുന്നത് നിരീക്ഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. മതമൗലികവാദത്തെ ചെറുക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങളെ തടയാനുമായി കൗണ്ടര്‍ ടെററിസം ആന്റ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍(സിടിസിആര്‍) എന്ന വിഭാഗത്തിനാണ് രൂപം നൽകിയത്. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ മതമൗലികവാദവും, വർഗീയതയും വര്‍ധിക്കുകയാണ്.

ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും കൂടുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഭീകര പ്രവർത്തനങ്ങൾ തടയാൻ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സിടിസിആറിന്റെ ലക്ഷ്യം .സൈബർ തട്ടിപ്പുകളെ നിരീക്ഷിക്കാൻ സൈബര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി(സിഐഎസ്) എന്ന പുതിയ സംവിധാനവും ഏർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button