Latest NewsNewsIndia

തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ല: അമിത് ഷാ

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ ജനപ്രീതി, ആശയങ്ങള്‍, പദ്ധതികള്‍, സര്‍ക്കാരിന്റെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബിജെപി രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നതും വിജയിക്കാന്‍ ആഗ്രഹിക്കുന്നതുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലായിടത്തും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അത് ലക്ഷ്യമിട്ടുകൊണ്ടാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവേയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ പാര്‍ട്ടികളും അവരുടെ ആശയങ്ങളും പരിപാടികളും പ്രകടനവുമായി എല്ലാ സ്ഥലങ്ങളിലും പോകണമെന്നും അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button