Latest NewsNewsIndia

കൗതുകമുണർത്തി പൂച്ചകളെ ആരാധിക്കുന്ന ഒരു അമ്പലം

മൈസൂര്‍ : പൂച്ചകളെ ആരാധിക്കുന്ന ഒരു അമ്പലം. പൂച്ചകളുടെ വിഗ്രഹം വെച്ച് ആരാധിക്കുന്ന ഒരു ക്ഷേത്രം മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തിലുണ്ട്. ബെക്കലെല ഗ്രാമത്തില്‍ 1,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. അതിനുശേഷം ദേവി പൂച്ചയുടെ രൂപത്തില്‍ ഗ്രാമത്തിന്റെ രക്ഷക്കായി ഇവിടെ കുടികൊണ്ടു എന്നുമാണ് ഇവരുടെ വിശ്വാസം. ഇവര്‍ പൂച്ചകള്‍ക്കായി അമ്പലവും പണിതത് പൂച്ചയുടെ രൂപത്തില്‍ ലക്ഷ്മി ദേവിയെ കണ്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്തുതന്നെയാണ്.

ക്ഷേത്രത്തിലെ പ്രത്യേക പൂജ നടക്കുന്നത് ചൊവ്വാഴ്ചയാണ്. ഇവിടെ ഈ ദിവസത്തില്‍ ഗ്രാമത്തിലെ മിക്ക ആളുകളും പൂജകള്‍ നടത്താനായി എത്തിച്ചേരാറുണ്ട്. കൂടാതെ ഇവിടെ പൂച്ചയെ ഉപദ്രവിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. പൂച്ചയെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്നും തന്നെ പുറത്താക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button