KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാനം കുതിക്കുന്നു! ഇക്കുറിയും കാണിക്കയായി ലഭിച്ചത് കോടികൾ

സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കാണ് ഇത്തവണത്തെ കാണിക്ക എണ്ണൽ ചുമതല

തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിൽ ഇക്കുറിയും കോടികളുടെ വരുമാനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 5,21,68,713 രൂപയാണ്. പണത്തിന് പുറമേ, സ്വർണവും വെള്ളിയും കാണിക്കയായി ലഭിച്ചിട്ടുണ്ട്. 2.526 കിലോ സ്വർണവും, 18.380 കിലോ വെള്ളിയും ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതേസമയം, കാണിക്കയിൽ നിരോധിച്ച 141 നോട്ടുകളും ലഭിച്ചിട്ടുണ്ട്.

സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കാണ് ഇത്തവണത്തെ കാണിക്ക എണ്ണൽ ചുമതല. ഇ-ഭണ്ടാര വരവ് 7.22 ലക്ഷം രൂപയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം വഴി 7,22,473 രൂപയാണ് ലഭിച്ചിരിക്കുന്നത്. സ്ഥിരം ഭണ്ഡാര വരവിന് പുറമേയുള്ള കണക്കുകളാണിതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും പ്രതിദിനം നിരവധി ഭക്തരാണ് ഗുരുവായൂർ ശ്രീകൃഷ്ണ സന്നിധിയിൽ എത്താറുള്ളത്.

Also Read: കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അന്വേഷണം ശക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button