KeralaLatest NewsNews

ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാൻ പാടില്ലേ?” – എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാൻ: സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജനെക്കുറിച്ചുള്ള പഴയകാല ഓര്‍മകള്‍ പങ്കുവച്ച് അഡ്വ. സംഗീതാ ലക്ഷ്മണ

കൊച്ചി•സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകയായ അഡ്വ.സംഗീതാ ലക്ഷ്മണ രംഗത്ത്. ഹൈക്കോടതിയിൽ ഞാൻ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. ഇത്രയേറെ വർഷങ്ങൾ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജൻ എന്ന പേര് കേൾക്കുമ്പോൾ നല്ല ഒരു ജഡ്ജ്മെൻറ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല തുറന്ന കോടതിയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയും ലൈംഗീക ചുവയുള്ള ലോ ക്ലാസ് സംസാരത്തിന്റെയും പേരിലാണ് താന്‍ ജസ്റ്റിസ് ശിവരാജനെ ഓര്‍ക്കുന്നതെന്ന് സംഗീത ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓർമ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓർമ്മിക്കാൻ കഴിയില്ലല്ലെന്നും സംഗീത പറഞ്ഞു.

സംഗീതയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം

ആദരണീയനായ ജസ്റ്റിസ് ശ്രീ. ശിവരാജനെ സോളാർ കമ്മീഷനായി യു.ഡി.എഫ് സർക്കാർ തീരുമാനിച്ചപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്. ചേരേണ്ടത് ചേരുംപടി ചേർന്നല്ലോ ഈശ്വരാ എന്ന് വിചാരിക്കുകയും ചെയ്തു ഞാൻ.

ഇവിടെ ഹൈക്കോടതിയിൽ ഞാൻ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. 2004 സെപ്റ്റംബര്‍ മാസത്തിലാണ് അദ്ദേഹം ഇവിടെ സർവീസിൽ നിന്ന് വിരമിക്കുന്നത്. 8 വർഷവും 9 മാസവും ഹൈക്കോടതിയിൽ ജഡ്ജിയായി അദ്ദേഹം പ്രവർത്തിച്ചിരുന്ന കാലത്ത് പുറപ്പെടുവിച്ച ദൈനംദിന അടിസ്ഥാനത്തിലുള്ള സാധാ ഉത്തരവുകളും സാധാരണവിധികളും എത്രയെങ്കിലും ഉള്ളതാണ്. എന്നാൽ ജനനന്മ ലക്ഷ്യമാക്കിയുള്ള, ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന ഒരു വിധിയെങ്കിലും അദ്ദേഹം എഴുതിയുണ്ടാക്കിയിട്ടില്ല തന്നെ. അന്നും പിന്നീടും ഇപ്പോഴും….ഇത്രയേറെ വർഷങ്ങൾ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജൻ എന്ന പേര് കേൾക്കുമ്പോൾ നല്ല ഒരു ജഡ്ജ്മെൻറ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല എനിക്ക് അദ്ദേഹത്തെ സ്മരിക്കാൻ കഴിയുക. പകരം, തുറന്ന കോടതിയിൽ അദ്ദേഹം സ്ഥിരമായി നടത്താറുണ്ടായിരുന്ന യാതൊരു ഉളുപ്പുമില്ലാതെയുള്ള ദ്വയാർത്ഥപ്രയോഗം, എന്തിനും ഏതിനും ലൈംഗീക ചുവയുള്ള ലോ ക്ലാസ് സംസാരം എന്നിവയൊക്കെയാണ്. പ്രാക്ടീസ് ആരംഭിച്ച ആക്കാലത്ത് ചെറുതല്ലാത്ത അറപ്പോടെയാണ് ഇതൊക്കെ ഞാൻ കണ്ടതും കേട്ടതും. ആ കോടതിയിൽ ഹാജരാകുമ്പോഴൊക്കെ മനസ്സറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ഞാൻ പ്രാകി പോയിട്ടുണ്ട്. “Can only be that he is sexually frustrated. Why else would he vomit out such filthy innuendos all the time, like this? ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാൻ പാടില്ലേ?” – എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാൻ.

അക്കാലത്ത് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം- തുറന്ന കോടതിയിൽ ഇരുന്നുകൊണ്ട് ഒരു ജഡ്ജി മേൽപറഞ്ഞ പോലുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന വർത്തമാനം പറയുമ്പോൾ അത് കേട്ട് അദ്ദേഹത്തെ സന്തോഷിപ്പിക്കാനോ അതോ അത്തരം സംസാരം ആസ്വദിക്കുന്നതു കൊണ്ടോ കോടതിമുറിയിലുള്ള അഭിഭാഷകർ ഉച്ചത്തിൽ ആർത്തുചിരിക്കുമായിരുന്നു എന്നതാണ്.

അന്നും അതിനു മുൻപും അതിനു ശേഷവും ഇവിടെ ഹൈക്കോടതിയിൽ നിന്ന് ഒരുപാട് ജഡ്ജിമാർ വിരമിച്ചു പോയിട്ടുണ്ട്. എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓർമ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓർമ്മിക്കാൻ കഴിയില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോളാർ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചുള്ള ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എന്നെ പല ചാനലുകളിൽ നിന്ന് വിളിച്ചിരുന്നു. അതാണ് ഇതൊക്കെ ഓർമ്മിച്ചു പോയത്.

ഞാൻ വായിച്ചിട്ടില്ലാത്ത, വായിക്കാൻ ഞാൻ ഉദ്ദേശിക്കാത്ത റിപ്പോർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്? ഓർമ്മിക്കാൻ എനിക്ക് ഇഷ്ടമില്ലാത്ത ഒരാൾ എഴുതിയ റിപ്പോർട്ട് ഞാൻ എന്തിന് എന്റെ സമയം മിനക്കെടുത്തി വായിക്കണം? എന്ത് സാമൂഹ്യ പ്രാധാന്യമാണ് ആണ് അതിൽ ഉള്ളത്? എന്ത് legal validity ആണ് അതിനുള്ളത് എന്നത് മറ്റൊരു വിഷയം..,which is an entirely different and separate question all together !!!

shortlink

Related Articles

Post Your Comments

Related Articles


Back to top button