KeralaLatest NewsNews

ഈ ഫോട്ടോയും വീഡിയോയും സംപ്രേഷണം നിര്‍ത്താതെ ചെയ്യുമായിരുന്നു ഒരു മനുഷ്യന്റെ ഫോൺ കോൾ വന്നില്ലായിരുന്നുവെങ്കിൽ- മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

തിരുവനന്തപുരം•“ഈ ഫോട്ടോയും വീഡിയോയും ജയ്ഹിന്ദ് ടിവി നിർത്താതെ സംപ്രേഷണം ചെയ്യുമായിരുന്നു ഒരു മനുഷ്യന്റെ ഫോൺ കോൾ എന്റെ മൊബൈലിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ”- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി റഷ്യന്‍ മോഡലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചതാണിത്.

കോണ്‍ഗ്രസ് ചാനലായ ജയ്‌ഹിന്ദ്‌ ടി.വിയില്‍ നേരത്തെ അവതാരകനായിരുന്ന വി.ഉണ്ണികൃഷ്ണനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, സരിതയുടെ കത്തിലെ സ്ഥിരീകരണമില്ലാത്ത ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ലൈംഗിക അപവാദകഥകള്‍ സി.പി.എം ചാനലായ കൈരളി-പീപ്പിള്‍ ആഘോഷമാക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ വാര്‍ത്ത പുറത്ത് വിടുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് തടഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് വെളിപ്പെടുത്തല്‍.

ഏത് കോണ്‍ഗ്രസ് നേതാവാണ്‌ ഇടപെടല്‍ നടത്തിയതെന്ന് വ്യക്തമല്ല. അതിനി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെയാണോ? ഏതായാലും പുതിയ വെളിപ്പെടുത്തല്‍ ഇരുപാര്‍ട്ടികളിലും ചര്‍ച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button