Latest NewsNewsGulf

ഷാര്‍ജയില്‍ വന്‍ ലഹരി മരുന്ന വേട്ട : പൊലീസിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ

 

ഷാര്‍ജ : ഷാര്‍ജ പൊലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ രണ്ട് ലഹരി മരുന്ന് വില്‍പ്പനക്കാര്‍ കുടുങ്ങി. ഇവരുടെ കയ്യില്‍ നിന്നും വലിയ തോതിലുള്ള ലഹരി മരുന്ന് പിടികൂടുകയും ചെയ്തുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രി. മുഹമ്മദ് റാഷിദ് ബയാന്ത് പറഞ്ഞു. സ്റ്റിങ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസ് പുറത്തുവിട്ടു.

ഇറാന്‍ പൗരന്‍മാരായ പ്രതികള്‍ ജനവാസകേന്ദ്രങ്ങളിലും മറ്റിടങ്ങളിലും ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഖരരൂപത്തിലുള്ള ഹെറോയിനും കണ്ടെത്തി. ആന്റ് നര്‍ക്കോടിസ് പൊലീസും ഷാര്‍ജ പൊലീസും സംയുക്തമായാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്.

രണ്ടു പ്രതികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കുമേല്‍ നിരീക്ഷണം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തെളിവുകളോടെ പിടികൂടിയത്. ഇരുവരും കുറ്റം സമ്മതിച്ചു.

കൗമാരക്കാരായ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കാന്‍ യുഎഇ അനുവദിക്കില്ല. ഇത്തരം കുറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ബ്രിഗേഡിയര്‍ ബയാന്ത് വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിയമവിരുദ്ധമായി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം യുഎഇയില്‍ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button