Latest NewsIndia

ഉഗ്ര സ്ഫോടനം ; ജവാന്മാർ കൊല്ലപ്പെട്ടു

ഗുവാഹതി: ഉഗ്ര സ്ഫോടനം ജവാന്മാർ കൊല്ലപ്പെട്ടു.മണിപ്പൂരിലെ മ്യാന്മര്‍ അതിര്‍ത്തിക്ക് സമീപം പാരാമിലിട്ടറി ക്യാമ്പിന് അടുത്തുണ്ടായ സ്‌ഫോടനത്തിൽ അസം റൈഫിള്‍സിലെ ഇന്ദ്ര സിംഗ്, സോഹന്‍ ലാന്‍ എന്നി ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആറ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 64 കിമീ അകലെയായിരുന്നു സ്ഫോടനം.  സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണമാണിതെന്ന് സംശയിക്കുന്നെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ സൈനീകരെ പ്രദേശത്ത് വിന്യസിപ്പിച്ചതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button