Latest NewsNewsIndia

ബംഗാളിലെ ഡെങ്കിപ്പനിയുടെ കണക്കുകൾ മറച്ചു വെച്ച് സർക്കാർ: സംഭവം തുറന്നു പറഞ്ഞ ഡോക്ടർക്ക് സസ്‌പെൻഷൻ

കൊൽക്കത്ത : ഡെങ്കിപ്പനി പടരുന്ന ബംഗാളിൽ മരിച്ചവരുടെ കണക്കുകൾ മറച്ചു വെച്ച് ബംഗാൾ സർക്കാർ. ഇതുവരെ നാൽപതിലധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ജനുവരി മുതൽ 18,000 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതായും പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഏഴ് മാസത്തിനിടെ ഇരുപത് ഡെങ്കിപ്പനി മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.

അതെ സമയം സർക്കാർ ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നാണ് പരക്കെ ആക്ഷേപം. ഇതിനിടെ സർക്കാർ ആശുപത്രികളിലെ ഡെങ്കിപ്പനി ചികിൽസാ സൗകര്യങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡോക്ടറെ ബംഗാൾ സർക്കാർ സസ്പെന്റ് ചെയ്തു. ബംഗാൾ ഹെൽത്ത് ആന്റ് ഫാമിലി വെൽഫയർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടറായ അരുണാചൽ ദത്ത ചൗധരിയെയാണ് സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്.

ഡെങ്കിപ്പനി ആശങ്കയുളവാക്കും വിധം പടരുകയാണ്. ഒക്ടോബര്‍ ആറിന് മാത്രം താൻ ജോലി ചെയ്യുന്ന ബരസത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് 500 രോഗികളെ പ്രവേശിപ്പിച്ചത് സംബന്ധിച്ചാണ് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. രോഗികളെ ശുശ്രൂഷിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ചികിൽസ ലഭ്യമാകാത്തതിനാൽ പലപ്പോഴും രോഗികൾ മരണപ്പെടുന്ന അവസ്ഥയാണെന്നും ഡോക്ടർ ആരോപിക്കുന്നു.

‘കൂടാതെ ഡെങ്കിപ്പനി എന്ന് രേഖപെടുത്തരുതെന്നും കർശന നിർദ്ദേശം ഉണ്ട്. മരണസര്‍ട്ടിഫിക്കറ്റില്‍ ഡെങ്കിപ്പനി എന്ന് എഴുതുന്നതിനു പകരം പനിയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവുമാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തുന്നത്.’ ഡോക്ടര്‍ ആരോപിക്കുന്നു. ആശുപത്രിയുടെ പേര് നഷ്ടപ്പെടുത്താൻ കാരണമായി എന്നാരോപിച്ചാണ് സസ്പെൻഷൻ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button