Latest NewsNewsGulf

സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ തോട്ടം തൊഴിലാളികള്‍ അറസ്റ്റില്‍

തോട്ടം തൊഴിലാളികള്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. പുതുവത്സര ദിനത്തില്‍ ദുബായിലാണ് സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തന്റെ കൊലപാതകത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരനെ മരിച്ചയാളുടെ സഹോദരന്‍ കൊലപ്പെടുത്തിയെന്നതാണ് കൊലപാതക കാരണം.
കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 33 കാരനായ പാകിസ്താനി തൊഴിലാളികൾക്ക് ജയിൽ ശിക്ഷ വിധിച്ച ശേഷം നാടുകടത്തലിനും ഉത്തരവിട്ടു. ഒരു യൂറോപ്യന്‍ യുവാവാണ് മൃതദേഹം ആദ്യം കണ്ടെത്. കാറിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. എന്നാല്‍ കൊലപാതക ശേഷം ജോലിയില്‍ വരാത്തതിനെ തുടര്‍ന്ന് ഈ രണ്ടു തൊഴിലാളികളെക്കുറിച്ച് നേരത്തെ സംശയം തോന്നിയിരുന്നു. അന്വേഷണത്തില്‍ പാകിസ്താനില്‍ ഒരു സ്ഥലത്തിനെ ചൊല്ലി ഇവര്‍ മുമ്പ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കത്തില്‍ പ്രതിയുടെ സഹോദരനെ മരിച്ചയാളുടെ സഹോദരന്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊലചെയ്യപ്പെട്ട ആള്‍ നിരവധി തവണ പ്രതിയെ തൊഴില്‍ സ്ഥലങ്ങളില്‍ വെച്ച് കളിയാക്കാറുണ്ടായിരുവെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇന്റർനാഷണൽ സിറ്റിയില്‍ എത്തിയെന്നും തങ്ങളുടെ വസ്ത്രങ്ങൾ മാറ്റിയ ശേഷം കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പിന്നീട സഹായത്തിനായി ഒരു സുഹൃത്തിനെ കണ്ടുമുട്ടിയതായും അദ്ദേഹം 3,000 ദിർഹം നല്‍കിയതായും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പിന്നീട് അല്‍ എയിനില്‍ നിന്ന് ഒമാനിലേക്ക് രക്ഷപെടാന്‍ ശ്രേമിക്കുന്നതിനിടയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ ചെയ്തതില്‍ കുറ്റബോധം തോനുന്നില്ലെന്നും പ്രതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button