Latest NewsNewsIndia

പോക്കറ്റിലെ പണത്തിന് അനുസരിച്ച്‌ ശ്രീകോവിലിനടുത്തുള്ള പ്രാർത്ഥന ഇനി വേണ്ട: ഹൈക്കോടതി

പണമുള്ളവര്‍ ഭാവാന്റെ തൊട്ടടുത്തു നിന്നുള്ള പ്രാർത്ഥനയെ വിമർശിച്ചു ഹൈ കോടതി. മദ്രാസ് ഹൈക്കോടതിയാണ് സ്വാഗതാർഹമായുള്ള ഈ വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തില്‍ ശ്രീകോവിലിനോട് അടുത്തു നിന്നു പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ പണം നല്‍കണമെന്ന പരിപാടിയാണ് അവസാനിക്കുന്നത്. ആരാധനാലയങ്ങളും ജീവകാരുണ്യ സംഘടനകളും ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ ഭരണഘടനയുടെ അനുച്ഛേദം 14നേയും 25നേയും ഖണ്ഡിക്കുന്നതാണെന്നും കോടതി വിലയിരുത്തി.ക്ഷേത്രങ്ങളിലെ പെയ്ഡ് ദര്‍ശനം എന്നറിയപ്പെടുന്ന പരിപാടിക്കെതിരെ നീണ്ട നാളുകളായി പോരാടുന്ന സംഘടനയാണ് പൊതുതാത്പര്യ ഹര്‍ജി നൽകിയത്. ഭക്തര്‍ക്ക് ഇത്തരം ദര്‍ശനങ്ങള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

തിരുപ്പതി അടക്കമുള്ള പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ പണം നല്‍കിയുള്ള ദര്‍ശനമാണ് നടക്കുന്നത്. തമിഴ്നാട്ടിലും ഇത്തരം ദര്‍ശനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button