Latest NewsNewsIndia

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും; രാജ്ദീപിന്റെ വിലയിരുത്തൽ ഇങ്ങനെ

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമെന്ന പ്രവചനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ബിജെപിയുടെ പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി ആകാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

രണ്ടോ, മൂന്നോ ടേമിനു ശേഷം പ്രതിപക്ഷമായി ഉയര്‍ന്നു വരാനാണ് കേരളത്തില്‍ ബിജെപിയുടെ ശ്രമമെന്നും കേരളം മൂന്നാം ബദലിനു സാധ്യത തേടുന്നുവെന്നും രാജ്ദീപ് സൂചിപ്പിച്ചു. അതേസമയം 1991 ലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ എത്തിയ അനുഭവങ്ങളും അദ്ദേഹം വിവരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button