Latest NewsNewsInternational

ദക്ഷിണ കൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം

സോൾ: ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം. ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയെ റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് വിറപ്പിച്ചത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പമാണിത്.

ആദ്യ ഭൂകമ്പത്തിനു ശേഷം 4.3 തീവ്രതയുള്ള ഭൂകമ്പം ഉൾപ്പെടെ തുടർപ്രകമ്പനങ്ങളുമുണ്ടായി. പലപ്പോഴും ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങൾ മേഖലയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവപരീക്ഷണം നടത്തിയതാണോ അപ്രതീക്ഷിത ഭൂകമ്പത്തിനു കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

തലസ്ഥാനമായ സോളിൽ ഉൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉച്ചയ്ക്കു രണ്ടരയോടെയുണ്ടായ ഭൂകമ്പനത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തുറമുഖ നഗരമായ പോഹാങ്ങിൽ നിന്നു 9.3 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ്. ഇവിടെ നിന്നു 300 കിലോമീറ്ററിലേറെ ദൂരെയുള്ള സോളിൽ ഉൾപ്പെടെ കെട്ടിടങ്ങൾ വിറച്ചു. ഏഴു പേർക്കു പരുക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button