Latest NewsIndiaNews

മല്യയ്ക്കുമേൽ പിടിമുറുക്കി സെബി

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യ ചെയർമാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എൽ) എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുത്ത് കമ്പനി കുടിശിക വരുത്തിയിട്ടുള്ള പിഴത്തുക ഈടാക്കാൻ ഓഹരി–ധനകാര്യ വിപണി നിയന്ത്രണ ഏജൻസിയായ സെബി നിർദ്ദേശം നൽകി. 18.5 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്.

യുബിഎച്ച്എൽ കമ്പനി 2015ൽ സെബി ചുമത്തിയ 15 ലക്ഷം രൂപയുടെ പിഴയൊടുക്കുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് പലിശയുൾപ്പെടെ പിഴയീടാക്കാനുള്ള നീക്കം. ഇത് യുണൈറ്റഡ് സ്പിരിറ്റ്സുമായി ബന്ധപ്പെട്ടുള്ള ചില ഓഹരി ഇടപാടുകൾ വെളിപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ്. പിടിച്ചെടുക്കുക 15 ലക്ഷം രൂപ പിഴയും രണ്ടു വർഷത്തെ പലിശയായി 3.5 രൂപയും റിക്കവറി ചാർജ് എന്ന നിലയിൽ 1000 രൂപയുമാണ്.

ഇതുസംബന്ധിച്ച് സെബി ഇക്കഴിഞ്ഞ നവംബർ 13നാണ് ഉത്തരവ് പുറത്തിറക്കിയത്. യുബിഎച്ച്എല്ലിന്റെ അക്കൗണ്ടുകളിൽനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പണം പിൻവലിക്കുന്നത് തടയാൻ ബാങ്കുകൾക്കും മ്യൂച്ച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അക്കൗണ്ടുകളിൽ പണം അടയ്ക്കുന്നതിന് തടസ്സമില്ല.

മല്യയ്ക്ക് യുബിഎച്ച്എൽ കമ്പനിയിൽ വ്യക്തിപരമായി 7.91 ശതമാനം ഓഹരിയാണ് ഉള്ളത്. അതേസമയം, വ്യത്യസ്ത കമ്പനികളിലൂടെ 52.34 ശതമാനം ഓഹരിയും മല്യയുടെ ഉടമസ്ഥതയിലുണ്ട്. വൻതുക കിട്ടാക്കടം വരുത്തിയതിനെ തുടർന്ന് ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മല്യ 2016 മാർച്ച് രണ്ടു മുതൽ ബ്രിട്ടനിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button