KeralaLatest News

അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ; അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. കവടിയാറില്‍ രാജ്ഭവന് മുന്നിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി ആദര്‍ശ്്(25)ആണ് മരിച്ചത്. അമിത വേഗതയില്‍ വന്ന സ്കോഡ ഒരു പോസ്റ്റ് പൂര്‍ണമായും ഇടിച്ച്‌ തകര്‍ത്ത ശേഷം ഓട്ടോയും ഇടിച്ച്‌ മറിയുകയായിരുന്നു എന്നും സ്കോഡയും, ഒരു ബെന്‍സും തമ്മില്‍ മത്സര ഓട്ടത്തിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരിക്കുകളോടെ കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും ഓട്ടോ ഡ്രൈവറെയും പട്ടം എസ് യു ടിയിലും മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button