Latest NewsKeralaNews

ഐഎസ്സില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്

കാസര്‍ഗോഡ്: ഐഎസ്സില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ലയില്‍ നിന്നും സിറിയയിലെ ഐ.എസ്സ് കേന്ദ്രത്തിലെത്തിയ അബദുള്‍ ഖയുമിന്റെ തോക്ക് കൈയിലേന്തിയ ചിത്രവും ഇതിലുണ്ട്. അഫ്ഗാനിസ്ഥാനിലെ കോറോസനില്‍ നിന്നും ഐ.എസ്സ് ഭീകരന്‍മാര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്‍പ്പടെ ഐ.എസ്സ് കേന്ദ്രത്തിലെത്തിയ സംഘമാണ് ആയുധ പരിശിലനത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് രഹസ്യന്വേഷണ എജന്‍സികള്‍ നൽകുന്ന സൂചന. ഐ.എസ്സിലേക്ക് സാമ്പത്തിക സഹായം നാളാതിരിക്കാനായി രാജ്യത്തിന്റെ അകത്തു നിന്നും പുറത്തേക്ക് നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ശക്തമായ നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button