Latest NewsKeralaNews

വൈദ്യുതിബില്‍ അടയ്ക്കാന്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി

തിരുവനന്തപുരം : വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്‌ഇബി അവതരിപ്പിച്ച മൊബൈല്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസം കെഎസ്‌ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായി നിരവധി ആപ്പുകള്‍ പ്ളേ സ്റ്റോറില്‍ ലഭ്യമാണെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് യഥാര്‍ത്ഥ ആപ്പ് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി മന്ത്രി എം എം മണി തന്നെ രംഗത്ത് എത്തിയത്. കെഎസ്‌ഇബി എന്ന പേരിലുള്ള ഈ മൊബൈല്‍ ആപ്ളിക്കേഷനുപയോഗിച്ച്‌ എല്ലാ ഉപഭോക്താക്കള്‍ക്കും മൊബൈല്‍ഫോണ്‍, ടാബ് ലെറ്റ് എന്നിവ വഴി ഏതു സമയത്തും വൈദ്യുതിബില്‍ തുക അടയ്ക്കാന്‍ കഴിയും. മൊബൈല്‍ നമ്ബര്‍ മാത്രം ഉപയോഗിച്ചാണ് വൈദ്യുതിബില്‍ തുക അടയ്ക്കാന്‍ സംവിധാനം ഒരുക്കുന്നത്.

കെഎസ്‌ഇബി ലിമിറ്റഡ് പുറത്തിറക്കുന്ന ആപ്പിന്റെ ലിങ്ക് ചുവടെ: https://play.google.com/store/apps/details.ഗൂഗിള്‍ പ്ളേ സ്റ്റോര്‍ തുറക്കുമ്ബോള്‍ കെഎസ്‌ഇബി യുടേത് എന്ന് സംശയിപ്പിക്കുന്ന ഒരുപാട് ആപ് ഉണ്ട് എന്ന് പലരും ശ്രദ്ധയില്‍പെടുത്തി . അതുകൊണ്ട് യഥാര്‍ത്ഥ ആപ് തന്നെ ഡൌെണ്‍ലോഡ് ചെയ്ത ഉപയോഗിക്കുക . മറ്റ് സ്വകാര്യ കമ്പനികളുടെ ആപ് ഡൌെണ്‍ലോഡ് ചെയ്ത ഉപയോഗിച്ചാല്‍ കെഎസ്‌ഇബി നല്‍കുന്ന സൗജന്യ സേവനങ്ങള്‍ ലഭ്യമാവില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ഈ സംവിധാനത്തിലൂടെ പണമടയ്ക്കുന്നതിനായി ഉപഭോക്താക്കള്‍ ബില്‍തുക ബാങ്ക് അക്കൌെണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സമ്മതപത്രം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ നല്‍കിയാല്‍ മതി. അവരുടെ വൈദ്യുതിബില്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകളിലേയ്ക്ക് എത്തുകയും വൈദ്യുതിബില്‍ തുക കെ.എസ്.ഇ.ബിയിലേക്ക് ഓട്ടോമാറ്റിക്കായി വരവു വയ്ക്കുകയും ചെയ്യുന്നു.

ഈ പദ്ധതിയില്‍ ചേരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബില്‍ അടയ്ക്കേണ്ട അവസാന തീയതിയും മറ്റും ഓര്‍മ്മിച്ചു വയ്ക്കേണ്ട ആവശ്യം വരുന്നില്ല. കണക്ഷന്‍ വിച്ഛേദനം കൊണ്ടുാകുന്ന അസൌെകര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നു. വൈദ്യുതിബില്‍ ഓണ്‍ലൈന്‍വഴി അടയ്ക്കാന്‍ നിലവിലുള്ള പദ്ധതികള്‍ക്കു പുറമേ രണ്ടു പദ്ധതികളാണ് കഴിഞ്ഞദിവസം കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. ബാങ്ക് അക്കൌെണ്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് യഥാസമയം വൈദ്യുതിബില്‍ തുക ഓട്ടോമാറ്റിക്ക് ആയി കെഎസ്‌ഇബിയിലേക്ക് വരവ് വെയ്ക്കുന്നതിനുള്ള സംവിധാനമാണ് രണ്ടാമത്തേത്. നാഷണല്‍ ആട്ടോമേറ്റഡ് ക്ളിയറിംഗ് ഹൌെസ് (എന്‍.എ.സി.എച്ച്‌) വഴി ഒരുക്കുന്ന ഈ പദ്ധതിയുടെ സ്പോണ്‍സര്‍ ബാങ്കായി കോര്‍പ്പറേഷന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button