Latest NewsKerala

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലക്ഷ കണക്കിന് രൂപയുടെ സ്വർണം പിടികൂടി

കൊണ്ടോട്ടി: അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലക്ഷ കണക്കിന് രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദുബായ്  വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ തൃശ്ശൂര്‍ വരവൂര്‍ പിലാക്കാട്ട് കൊട്ടപ്പുറത്ത് നജ്മുദ്ദീന്‍(28)എന്ന യാത്രക്കാരനില്‍ നിന്നാണ് 55 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്.

ഡോര്‍ ഫ്രൈം മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നൂ പോകവെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിൽ രണ്ട് സ്വർണ്ണ കട്ടികകളും ഒരു ചെറിയ സ്വര്‍ണ്ണ പൊട്ടുകളും പിടികൂടിയത്. സ്വര്‍ണ്ണത്തിന് സപ്പോര്‍ട്ട് നല്‍കാനായി ബ്രൗണ്‍ നിറത്തിലുള്ള ബെല്‍ട്ടും ഇയാൾ ധരിച്ചിരുന്നു. 1.818 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത് പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 5535810 രൂപ വിലവരുമെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button