Latest NewsKeralaNews

ജിഹാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് സഖാവ് സഹായം അഭ്യര്‍ഥിച്ചെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍

തിരുവനന്തപുരം•ജിഹാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദുവായ സഖാവ് സഹായം തേടിയെന്ന അവകാശവാദവുമായി കേരള ഹിന്ദു ഹെല്‍പ്‌ലൈന്‍. ചവറയിൽ നിന്നും ഹിന്ദു ഹെല്പ് ലൈനിൽ വിളിച്ച ഹിന്ദു സഖാവ് ജിഹാദികൾക്കു എതിരെ ഉള്ള പോരാട്ടത്തിൽ ഹിന്ദു ഹെല്പ് ലൈൻ സഹായിക്കുമോ എന്ന് ചോദിച്ചുവെന്നാണ് ഹിന്ദു ഹെല്‍പ്‌ലൈനിന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നത്.

ഒരു സംശയവും വേണ്ട , കേരളത്തിൽ എവിടെ ആണെങ്കിലും ജിഹാദികൾക്കു എതിരെ ഉള്ള പോരാട്ടത്തിൽ ഹിന്ദു സഖാക്കൾക്ക് വേണ്ട നിയമപരവും അല്ലാതെയുമുള്ള എല്ലാ പിന്തുണയും ഹിന്ദു ഹെല്പ് ലൈൻ നൽകുമെന്നും ഹിന്ദു ഹെല്‍പ്‌ ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് പറയുന്നു.

HINDU HELPLINEകഴിഞ്ഞ ദിവസം, കൊല്ലം ചവറയില്‍ സി.പി.എം-എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇരുഭാഗത്തും നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സി.പി.എമ്മുകാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

അതേസമയം, ഹിന്ദു ഹെല്‍പ്‌ലൈനിന്റെ അവകാശവാദത്തെക്കുറിച്ച് സി.പി.എം നേതൃത്വം പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button