Latest NewsIndiaNews

നിർബന്ധിത മതം മാറ്റൽ ; പരാതിയുമായി മോഡൽ

മുംബൈ: ഭര്‍ത്താവിനെതിരെ മുംബൈയിലെ മോഡല്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകത്തതിന് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരിലാണ് പരാതി. ഭര്‍ത്താവ് ആസിഫിനെതിരെ രശ്മി എന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം മര്‍ദ്ദനത്തില്‍ പരുക്കേറ്റ രശ്മിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രശ്മിയും ആസിഫും പതിമൂന്ന് വര്‍ഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാല്‍ രശ്മി ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച്‌ ആദ്യമായാണ് പരാതി നല്‍കുന്നത്. യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൗ ജിഹാദാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വെള്ളിയാഴ്ച പുറത്തുപോയി വീട്ടില്‍ എത്തിയ രശ്മിയെ ആസിഫ് മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ശേഷം ഇവരോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുവാനും ആസിഫ് ആവശ്യപ്പെട്ടു. ആസിഫ് മതം മാറാന്‍ ആവശ്യപ്പെട്ട് എന്നും തന്നെ ഉപദ്രവിക്കാറുണ്ട്. എന്നാല്‍ ഇതിന് സമ്മതിക്കാതെ വന്നപ്പോള്‍ ആസിഫ് വേറെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും അവരെക്കൊണ്ട് ഇസ്ലാം മതം സ്വീകരിപ്പിക്കുകയും ചെയ്തു. രശ്മി പൊലീസിനോട് പറഞ്ഞു. രശ്മിയുടെ പരാതിക്ക് പിന്നാലെ ആസിഫും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button