Latest NewsNewsInternational

റോബര്‍ട് മുഗാബെയെ പുറത്തക്കി സിംബാബ്വെയില്‍ വന്‍ അട്ടിമറി; അന്താരാഷ്ട്ര ശ്രദ്ധ നേടി നിര്‍ണായക നീക്കങ്ങള്‍

ഹരാരെ: സിംബാബ്വെയില്‍ അട്ടിമറി ഭരണം നടത്തുന്നവരുടെ പുതിയ നീക്കം. റോബര്‍ട് മുഗാബെയെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിര്‍ണായക നീക്കങ്ങളാണ് സിംബാബ്വെയില്‍ നടക്കുന്നത്. മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷമാണ് മുഗാബെയെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഇനി പാര്‍ട്ടിയെ നയിക്കാന്‍ മുന്‍ സിംബാബ്വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വ എത്തും.

സാന്‍യു-പി.എഫ് പാര്‍ട്ടി സ്വീകരിച്ച പുതിയ തീരുമാന പ്രകാരം പുതിയ യുഗമാണ് ആരംഭിക്കുന്നത്. തങ്ങളുടെ പുതിയ തലവന്‍ മേഴ്‌സന്‍ മന്‍ഗാഗ്വയാണ്. 37 വര്‍ഷമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം വഹിച്ച റോബര്‍ട് മുഗാബെയെ നീക്കിയെന്നും സാന്‍യു-പി.എഫ് പാര്‍ട്ടി അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോബര്‍ട്ട് മുഗാബെ നിലവില്‍ വീട്ടുതടങ്കലിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ തടവിലാക്കിയത്. 93 കാരനായ റോബര്‍ട്ട് മുഗാബെ സിംബാബ്വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഇതു പിന്നീട് രൂക്ഷമായ ഭരണ പ്രതിസന്ധിക്കു കാരണമായി. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് വൈസ് പ്രസിഡന്റിനെ മുഗാബെ പുറത്താക്കിയത്.

75 വയസുകാരനായ മന്‍ഗാഗ്വ ഇതോടെ അട്ടിമറി ശ്രമം തുടങ്ങി. സൈന്യമാണ് പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്. ഇതിനെ അനുകൂലിച്ച് നിരവധി ആളുകള്‍ രംഗത്തു വന്നു. ജനാധിപത്യ ഭരണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button