Latest NewsIndia

ബാഗിൽ വെടിയുണ്ടയുമായി വിമാനത്താവളത്തിൽ എത്തിയ വിദേശ പൗരൻ പിടിയിൽ

ന്യൂ ഡൽഹി ; ബാഗിൽ വെടിയുണ്ടയുമായി വിമാനത്താവളത്തിൽ എത്തിയ വിദേശ പൗരൻ പിടിയിൽ. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ കുവൈറ്റി പൗരൻ എസ്. സിദ്ദിഖി എന്നയാളുടെ ബാഗിൽ നിന്നുമാണ് വെടിയുണ്ടകൾ സെക്യൂരിറ്റി പരിശോധനക്കിടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർ പിടികൂടിയത്.

നാലു വെടിയുണ്ടകളാണ് ഇയാളുടെ ബാഗിൽ നിന്നും പിടികൂടിയത്. ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ ഇയാളെ പൊലീസിന് കൈമാറിയെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button