Latest NewsNewsGulf

പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന 10 വയസുകാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത യുവാവിന് ജയില്‍ ശിക്ഷ.

 

ദുബായ് : ദുബായില്‍ പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന 10 വയസുകാരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത യുവാവിന് ജയില്‍ ശിക്ഷ. 34 കാരനായ പാകിസ്ഥാന്‍ സ്വദേശിയായ ഉദ്യാനപാലകനെയാണ് മൂന്ന് മാസത്തെ ജയില്‍ ശിക്ഷക്കും നാട് കടത്താനും വിധിച്ചത്. ദുബായ് കോടതി ഞായറാഴ്ചയാണ് വിധി പ്രസ്താവിച്ചത്.

ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം. ഫിലിപ്പീന്‍ യുവതി സ്‌പോണ്‍സറുടെ മകളുമായി ഗ്രീന്‍സ് കമ്മ്യൂണിറ്റി പാര്‍ക്കില്‍ പോയതായിരുന്നു. ആ സമയം മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ ഗാര്‍ഡന്‍ കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ചുംബിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട പരിചാരക ഉടന്‍ തന്നെ കുട്ടിയെയുമെടുത്ത് വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം തന്റെ മകളെ പോലെ തോന്നിയതിനാലാണ് പെണ്‍കുട്ടിയെ ചുംബിച്ചതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞെങ്കിലും കോടതി അത് വിശ്വസിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button