Latest NewsNewsIndia

ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകാന്‍ അമ്മ തയ്യാറായില്ല: അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ജബല്‍പൂര്‍: ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകാന്‍ അമ്മ തയ്യാറാകാത്തതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ജബല്‍പൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭേഡഘട്ടിലേക്കാണ് അമ്മയോടൊപ്പം പോകാനായി പെണ്‍കുട്ടി വാശിപിടിച്ചത്.

Read Also: ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായി, കൈകാര്യം ചെയ്യാന്‍ അറിയാം’- ഡിജിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ്

വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമായിരുന്നു ഇത്. അമ്മ തന്റെ ആവശ്യം അംഗീകരിച്ച് തരാതായതോടെ കുട്ടി വീടിന്റെ മുകള്‍ നിലയിലെ റൂമിലേക്ക് കയറി വാതില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വാതിലിലെ കര്‍ട്ടന്‍ തുണി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ദന്‍വന്ത്രി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വിനോദ് പാഠക് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button