Latest NewsKerala

ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായി, കൈകാര്യം ചെയ്യാന്‍ അറിയാം’- ഡിജിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മദ്യനയത്തില്‍ ഇളവ് വരുത്താന്‍ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു. മദ്യനയത്തില്‍ ഇളവ് വരുത്താന്‍ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന്   മന്ത്രി എം ബി രാജേഷ് നേരത്തെ പ്രതികരിച്ചിരുന്നു.

ബാർ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. പുറത്തുവന്ന ശബ്ദ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും പരാതിയിൽ പറയുന്നു.

‘സര്‍ക്കാര്‍ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. മദ്യ നയത്തില്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാര്‍ക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല. ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകള്‍ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും’, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായിട്ടുള്ളതാണ്. തെറ്റായ പ്രവണത പ്രോത്സാഹിപ്പില്ല. ആരായാലും കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അറിയാം. സാധാരണ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ചര്‍ച്ച നടത്താറുള്ളതാണ്. തിരഞ്ഞെടുപ്പ് ആയതിനാല്‍ അത്തരം ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. വാര്‍ത്തകളുടെ ഉറവിടം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആവശ്യത്തെ എം ബി രാജേഷ് പരിഹസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button