Latest NewsGulf

യുഎഇയിൽ നിങ്ങളുടെ കാർ മോഷണം പോകുന്നത് തടയാനുള്ള മാർഗങ്ങൾ എന്താണെന്ന് അറിയാം

ഷാർജ ; യുഎഇയിൽ നിങ്ങളുടെ കാർ മോഷണം പോകുന്നത് തടയാനുള്ള മാർഗങ്ങൾ എന്താണെന്ന് അറിയാം. അടുത്തിടെ വർധിച്ച് വരുന്ന കാർ മോഷണങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശത്തോടെ ഷാർജ പൊലീസം മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.

പൊതുജന ബോധവൽക്കരണത്തിന് പോലീസ് സ്റ്റേഷനുകൾ, കമ്മ്യൂണിറ്റി പോലിസ്, ട്രാഫിക്, പെട്രോൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. അടുത്ത തവണ നിങ്ങൾ കാർ പാർക്ക് ചെയ്തു പുറത്തു കടക്കുമ്പോൾ വാതിൽ നന്നായി ലോക്ക് ചെയ്യണമെന്നും അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയാവു. ഇല്ലെങ്കിൽ തിരിച്ച് വരുമ്പോൾ കാർ അവിടെ കാണില്ലെന്നും ക്യാമ്പയിന്റെ ഭാഗമായി പോലീസ് പറയുന്നു.

മറ്റു സുപ്രധാന നിർദേശങ്ങൾ ചുവടെ ചേർക്കുന്നു

കാറിൽ വിലയേറിയ വസ്തുക്കൾ വെച്ചിട്ട് പാർക്ക് ചെയ്തു പുറത്തു പോകാൻ പാടില്ല

എൻജിൻ ഓഫ് ചെയ്യാതെ കാർ പാർക്ക് ചെയ്ത് പുറത്തു പോകരുത്

ഒരു നല്ല വെളിച്ചമുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്യുക

അംഗീകൃത പാർക്കിങ് സ്ലോട്ടുകൾ മാത്രം ഉപയോഗിക്കുക

കാറിന്റെ എല്ലാ വിൻഡോകളും വാതിലുകളും പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക

കാർ താക്കോൽ കൈയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക

സംശയാസ്പദമായ എന്തെങ്കിലും കണ്ടാലോ ടോൾഫ്രീ നമ്പറായ 901-800151 (നജീദ് സേവനം)ൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button