Latest NewsIndia

ഏ​ഴു മ​ണി​ക്കൂ​റോളം അ​ഞ്ചു പേ​ർ ചേർന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു

ഭോപ്പാൽ : ഏ​ഴു മ​ണി​ക്കൂ​റോളം അ​ഞ്ചു പേ​ർ ചേർന്ന് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഭോ​പ്പാ​ലി​ലെ ഒ​ബൈ​ദു​ള്ള​ഗ​ഞ്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം ബു​ധ​നി ജി​ല്ല​യി​ലെ സെ​ഹോ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​ണ് അതിക്രൂര പീഡനത്തിന് ഇരയായത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഉടൻ തന്നെ ഇവർ ഒ​ബൈ​ദു​ള്ള​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നിൽ പരാതിപെട്ടിട്ടും കേ​സെ​ടു​ക്കാ​ൻ ത​യാ​റാവാതെ പോ​ലീ​സു​കാ​ർ റെ​യി​ൽ​വെ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ പ​റ​ഞ്ഞ് യുവതിയെ തിരിച്ചയച്ചു. തുടർന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച റെ​യി​ൽ​വെ പോ​ലീസ് പരാതി എടുക്കുകയായിരുന്നു.

സംഭവം നടന്നതിങ്ങനെ ; ഒ​ബൈ​ദു​ള്ള​ഗ​ഞ്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ബു​ധ​നി​യി​ലേ​ക്കു പോകാൻ നിൽക്കുകയായിരുന്ന യുവതി ഒരു പരിചയക്കാരനെ കാണാൻ ഇടയായി. മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ൽ ഇയാൾ യു​വ​തി​ക്ക് യാ​ത്ര വാ​ഗ്ദാ​നം ചെ​യ്തു.ഇയാളെ വിശ്വസിച്ച് ബൈ​ക്കി​ൽ ക​യ​റി​യ യു​വ​തി ബു​ധ​നി​ക്കു സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്താ​യി​രു​ന്നു എ​ത്ത​പ്പെ​ട്ട​ത്. ഇവിടെ വെച്ച് ഇയാൾ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു.ശേഷം സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തുകയും യു​വ​തി​യെ ഇ​വ​ർ ഇ​വി​ടെ​നി​ന്നും ജീ​പ്പി​ൽ ഒ​ബൈ​ദു​ള്ള​ഗ​ഞ്ചി​ൽ തിരികെകൊണ്ടുവരികയും ചെയ്തു. ശേഷം റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പത്തെ അ​ടി​പ്പാ​ത​യി​ലെ​ത്തി​ച്ച ശേ​ഷം ഏഴുമണിക്കൂറോളം അതിക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ജീ​പ്പി​ലും പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നെന്നും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് യു​വ​തി​യെ പ്ര​തി​ക​ൾ വി​ട്ട​യ​ച്ച​തെന്നും പോലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button