Latest NewsIndia

സ്‌കൂൾ വിദ്യാർത്ഥികളെ ഞെട്ടിച്ച് കേണൽ വേഷത്തിൽ ധോണി

ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക സ്‌കൂളില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം. ലെഫ്റ്റനന്റ് കേണല്‍ റാങ്ക് ലഭിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ ബുധനാഴ്ചയാണ് കുട്ടികളെ കാണാനെത്തിയത്. സൈന്യത്തിലെ ടെറിടോറിയല്‍ ആര്‍മി അംഗമായ ധോണി മാധ്യമങ്ങളെയോ മറ്റ് സംഘടനകളെയോ അറിയിക്കാതെയാണ് സ്‌കൂളിലെത്തിയത്.

പഠനത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും പ്രാധാന്യം ധോണി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ധോണിയുടെ സന്ദര്‍ശനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതർ വ്യക്തമാക്കി. ട്വിറ്ററിലൂടെ സേനയാണ് വിവരം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button