CricketLatest NewsNewsSports

ബിസിസിഐക്കെതിരെ ഇന്ത്യന്‍ നായകന്‍

ബിസിസിഐക്കെതിരെ ഇന്ത്യന്‍ നായകന്‍ രംഗത്ത്. തങ്ങളുടെ പ്രകടനത്തെ പലപ്പോഴും ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവുകള്‍ ബാധിക്കുന്നുണ്ടെന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ആവശ്യമായ സമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ഒരുങ്ങനായി ടീമിനു ലഭിച്ചിട്ടില്ല. ഇതു കളിക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും. കേവലം രണ്ടു ദിവസം മാത്രമാണ് ടീമിനു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തയ്യാറെടുക്കാന്‍ കിട്ടിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു ശേഷം ഉടനെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ബിസിസിഐയുടെ ആസൂത്രണത്തിലെ ഇത്തരം പിഴവുകള്‍ കളിക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ആവശ്യമായ പരിശീലനവും കൃത്യമായ ഇടവേളകളും കളിക്കാര്‍ക്കു നല്‍കുന്ന വിധത്തില്‍ വേണം കാര്യങ്ങള്‍ ക്രമീകരിക്കാന്‍. മത്സരങ്ങള്‍ക്കു മുമ്പ് വിശ്രമം ആവശ്യമാണ്. ഞാന്‍ യന്ത്രമല്ല. തന്റെ ശരീരം മുറിഞ്ഞാലും രക്തം വരുമെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button