CinemaLatest NewsNews

മാസ്റ്റര്‍പീസിന്‍റെ ടീസര്‍ ഇന്നെത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി.ഉദയ് കൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് (വ്യാഴം) വൈകുന്നേരം 7 മണിക്ക് ഈസ്റ്റ്‌ കോസ്റ്റിന്റെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യും.രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്‍റെ രണ്ടാമത്തെ ചിത്രമാണിത്.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു തുടങ്ങിയ താരനിരകളും ചിത്രത്തിൽ അണിനിരക്കുന്നു.സ്റ്റണ്ട് ശിവ, കനൽ കണ്ണൻ, സീതായ് ഗണേഷ്, മാഫിയ ശശി, ജോളി ബസ്സ്റ്റാൻ തുടങ്ങിയ അഞ്ച് സ്റ്റണ്ട് കോഡിനേറ്റർമാരാണ് ചിത്രത്തിന്റെ കോമ്പിനേഷൻ സീനുകൾ സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 21 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button