Latest NewsNewsInternational

സ്വിറ്റ്‌സര്‍ലന്റില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഒരു സന്തോഷവാര്‍ത്ത

എല്ലാവരും താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലന്റ്. ജീവിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ജോലി ചെയ്യാനും അവധി ആഘോഷിക്കാനും എല്ലാത്തിനും പറ്റിയ രാജ്യം.

സ്വിറ്റ്‌സര്‍ലന്റിലെ അല്‍ബേനിന്‍ എന്നു പേരുള്ള ഒരു ഗ്രാമം ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഒരു സന്തോഷവാര്‍ത്തയുമായി രംഗത്തു വന്നു. അവിടെ സ്ഥിരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബത്തിലെ ഓരാ അംഗത്തിനും 25,000 സ്വിസ് ഫ്രാങ്ക് ഇവിടുത്തെ അധികൃതര്‍ നല്‍കും. കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് 10,000 സ്വിസ് ഫ്രാങ്കും വീതം അധികമായി നല്‍കും.

പുതുതായി താമസിക്കുന്നവര്‍ 45 വയസില്‍ താഴെ പ്രായമുള്ളവരായിക്കണം. കൂടാതെ ഇവിടെ സ്ഥിരമായി താമസിക്കാനായി വീടു വാങ്ങണം. ഇതു അവധി കാല വസതിയായി ഉപയോഗിക്കാന്‍ പാടില്ല. വാങ്ങുന്ന വീടിനു കുറഞ്ഞത് 200,000 സ്വിസ് ഫ്രാങ്കുകള്‍ വില ഉണ്ടായിരിക്കണം.

കുറഞ്ഞത് 10 വര്‍ഷമെങ്കിലും താമസിക്കേണ്ടി വരും, അല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരും. പത്തില്‍ കുറവ് വര്‍ഷങ്ങള്‍ താമസിച്ചു മടങ്ങുന്നവര്‍ എല്ലാവരും പിഴ നല്‍കണം.

ഇതിനു വേണ്ടി നവംബര്‍ 30 ന് അല്‍ബേനിലെ താമസക്കാര്‍ വോട്ട് രേഖപ്പെടുത്തും. ഇവിടുന്ന് നിരവധി ആളുകളാണ് മറ്റു സ്ഥലങ്ങളിലേക്കു പോയത്. കേവലം 240 പേര്‍ താമസിക്കുന്ന ഒരു ചെറിയ ഗ്രാമണിത്. മനോഹരമായ ഗ്രാമത്തില്‍ നിരവധി അവധിക്കാല വസന്തികള്‍ ഉണ്ടെങ്കിലും, സ്ഥിരം താമസക്കാര്‍ ദൂരേക്ക് പോവുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരായ ആളുകളാണ് കൂടുതലായി പോകുന്നത്. ഇതു കാരണം ഇവിടെയുള്ള ഗ്രാമീണ സ്‌കൂള്‍ അടയ്‌ക്കേണ്ടിവന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button