Latest NewsIndiaNews

നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടിയിലൂടെ പാളം കടക്കാന്‍ ശ്രമിക്കവേ ട്രെയിൻ നീങ്ങി തുടങ്ങി; ചക്രങ്ങള്‍ക്കിടയില്‍ എത്തിയ യുവാവിന്റെ അതിസാഹസികമായ രക്ഷപെടൽ ഇങ്ങനെ

നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടിയിലൂടെ പാളം കടക്കാന്‍ ശ്രമിക്കവേ ട്രെയിൻ നീങ്ങി തുടങ്ങി. തീവണ്ടിയുടെ അടിയില്‍ നിന്ന് യുവാവിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനിലാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയ യുവാവ് തീവണ്ടിയില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നത്. യുവാവ് നല്ല രീതിയിൽ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

മുറിച്ചു കടക്കാൻ ചരക്ക് തീവണ്ടിയുടെ അടിയില്‍ കടന്നപ്പോള്‍ സിഗ്നല്‍ കിട്ടി തീവണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് പാളത്തില്‍ കിടക്കുകയും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലായിട്ടുണ്ട്. സംഭവം റെയില്‍വേ സ്‌റ്റേഷനിലെ മറ്റു യാത്രക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button