Latest NewsIndiaNews

ഇ​ന്ത്യ​യു​ടെ സ​ർ​വ​സൈ​ന്യാ​ധി​പ​ന്‍റെ വീട് സഞ്ചാരികൾക്കായി തുറന്നു

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​ൻ ആ​ഴ്ച​യി​ലെ അ​വ​സാ​ന നാ​ലു ദി​വ​സം പൊതു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാനായി തീരുമാനിച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ​യു​ള്ള നാ​ലു ദി​വ​സ​ങ്ങ​ളി​ലാണ് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കുന്നത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ‌​ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കാം. ഒരാൾക്ക് 50 രൂപയാണ് ഫീസ്. എട്ടുവയസ്സിനു താഴെയുള്ളവർക്ക് ഫീസിൽ ഇളവുണ്ട്.

വിദേശികളായ സന്ദർശകർ പാസ്പോർട്ട് കരുതേണ്ടതാണ്. ഇന്ത്യക്കാർ ആണെങ്കിൽ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്.​ രണ്ടാം ന​മ്പ​ർ ഗേ​റ്റാ​യ രാ​ജ്പഥ്, ഹു​ക്മി മാ​യി മാ​ർ​ഗ്, ച​ർ​ച്ച് റോ​ഡ് എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ക്കേ​ണ്ട​തും പു​റ​ത്തി​റ​ങ്ങേ​ണ്ട​തും. സ​ന്ദ​ർ​ശ​ന പാ​സി​നാ​യി ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button