Latest NewsNewsGulf

റോഡുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി ദുബായ് ആര്‍ ടി എ : സ്‌കൂള്‍ ഓഫീസ് സമയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യത

ദുബായ്: റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പുതിയ പദ്ധതി. വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടിയായിരിക്കും ഇതില്‍ ഉള്‍പ്പെടുക.

ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് ചില തസ്തികകളിലുള്ള വിദേശികളെ ഒഴിവാക്കുകയും ചെയ്യും. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പെര്‍മിറ്റ് നിയന്ത്രിക്കുക, പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള നിരക്ക് കുറയ്ക്കുക, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളായിരിക്കും നടപ്പാക്കുക.

ഓഫീസ് സമയങ്ങളില്‍ നഗരത്തിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ആര്‍.ടി.എ.യുടെ ലക്ഷ്യം.

വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ്, വാഹനം ഒരു വര്‍ഷം ഓടുന്ന ദൂരം, വാഹനത്തിന്റെ എന്‍ജിന്‍ ശേഷി എന്നിവയും ലൈസന്‍സിനുള്ള മാനദണ്ഡങ്ങളായേക്കും. റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button