Latest NewsNewsGulf

സൂപ്പര്‍ സെയിലിലേയ്ക്ക് പ്രവാസികളുടെ തിരക്ക് : ദുബായില്‍ ഗതാഗതം സ്തംഭിച്ചു

 

ദുബായ് : സൂപ്പര്‍ സെയില്‍ നടക്കുന്ന ദുബായ് മാളിലേയ്ക്കുള്ള റോഡുകളില്‍ വന്‍ ഗതാഗത സ്തംഭനം. വാരാന്ത്യ ദിനമായ വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് തിരക്ക് വര്‍ധിച്ചത്.

മലയാളികളടക്കമുള്ള കുടുംബങ്ങള്‍ മാളിലേയ്ക്ക് കുതിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി ഊര്‍ജിത ശ്രമം നടത്തിവരികയാണെന്ന് ദുബായ് ട്രാഫിക് പൊലീസ് പറഞ്ഞു.

വാഹനങ്ങള്‍ മറ്റു വഴികള്‍ തേടണമെന്നും പൊലീസ് നിര്‍ദേശിച്ചു. ആയിരത്തിലധികം ഔട്ട്‌ലെറ്റുകള്‍ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ ദുബായ് സൂപ്പര്‍ സെയിലാണ് ദുബായ് മാളില്‍ നടക്കുന്നത്. മുന്നൂറോളം ബ്രാന്‍ഡുകളില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്നു,

ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും ഈ മാസം 25 വരെയാണ് മെഗാ സെയില്‍. സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷിനില്‍ വസ്തുക്കള്‍ക്ക് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവാണ് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button