Latest NewsNewsIndia

മോദിയെ അനുകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുടെ പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ശൈലി അനുകരിച്ച് പൊതുവേദിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസംഗം ശ്രദ്ധ നേടി.

സബ്കാ സാദ് സബ്കാ വികാസ് എന്ന മോദിയുടെ പ്രസംഗത്തിലെ പ്രശസ്തമായ വാചകവും ശരീര ഭാഷയും കൃത്യമായി അനുകരിച്ചാണ് സിദ്ധരാമയ്യ മിമിക്രി കാട്ടിയത്. ചിക്കോഡിയില്‍നടന്ന ചടങ്ങിലായിരുന്നു ഇത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരെഞ്ഞടുപ്പിന്റെ പശ്ചത്താലത്തില്‍ മോദിയെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. രാജ്യത്തിന്റെ നികുതി വെട്ടിച്ചുണ്ടാക്കിയ കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്ന മോദിയുടെ പരമാര്‍ശത്തെ സിദ്ധരാമയ്യ പരിഹസിച്ചു.

മോദിയുടെ പ്രശസ്തമായ സബ്കാ സാത് സബ്കാ വികാസ് എന്ന പറഞ്ഞ സിദ്ധാരമയ്യ, പിന്നീട് എന്താണ് വികസനം എന്ന് കന്നടയില്‍ ചോദിച്ചു. ഇതു പോലെ മോദിയുടെ വാക്യങ്ങള്‍ ഉപയോഗിച്ചാണ് പ്രസംഗം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button