Latest NewsNewsIndia

നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം, ഹിജാബ് നിരോധനം നിലവിലില്ല: നിരോധന ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ

എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങള്‍ ഇഷ്ടമുള്ളത് നിങ്ങള്‍ കഴിക്കൂ.

ബെംഗളൂരു: ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് ഹിജാബ് നിരോധനം ഇല്ലെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

read also: എച്ച്പി Envy X360 കോർ i5-1235U: വിലയും സവിശേഷതയും അറിയാം

‘ഹിജാബ് നിരോധനം നിലവിലില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച്‌ എവിടെയും പോകാം. നിരോധന ഉത്തരവ് പിൻവലിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിങ്ങള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസ്സപ്പെടുത്തണം?,’ സിദ്ധരാമയ്യ പറഞ്ഞു.

‘ഇഷ്ടമുള്ളത് ധരിക്കുകയും കഴിക്കുകയും ചെയ്യുക. എനിക്ക് ഇഷ്ടമുള്ളത് ഞാൻ കഴിക്കും, നിങ്ങള്‍ ഇഷ്ടമുള്ളത് നിങ്ങള്‍ കഴിക്കൂ. ഞാൻ മുണ്ട് ധരിക്കുന്നു, നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. അതില്‍ എന്താണ് തെറ്റ്?’, അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button