Latest NewsNewsTechnology

എച്ച്പി Envy X360 കോർ i5-1235U: വിലയും സവിശേഷതയും അറിയാം

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും മിച്ച ലാപ്ടോപ്പാണ് എച്ച്പി Envy X360 കോർ i5-1235U. പ്രീമിയം റേഞ്ചിൽ കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. 54.79 × 30.3 × 6.8 എംഎം ഡൈമെൻഷനാണ് ഉള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോർ i5-1235U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: എന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും, എനിക്ക് വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണ്: ഷിയാസ്

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 3 cell 51 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.6 കിലോഗ്രാം മാത്രമാണ്. എച്ച്പി Envy X360 Core i5-1235U ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 83,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button